ദില്ലി: പോപ്പുലര്‍ ഫ്രണ്ടിന് അഞ്ചുവര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം ഉത്തരവിറക്കി. കേന്ദ്ര ഏജന്‍സികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നിലെയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
പിഎഫ്‌ഐ അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നതായാണ് വിവരം.
കേരളം ഉള്‍പ്പെടെയുള്ള 15 സംസ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസം എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തുകയും പോപ്പുലര്‍ഫ്രണ്ടിന്റെ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കേരളത്തില്‍ നിന്നുമാത്രം 19 നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സംഘടനയെ നിരോധിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.



