Section

malabari-logo-mobile

പൂരപ്പുഴയില്‍ ഉപ്പുവെള്ള നിര്‍മാര്‍ജ്ജനം ; കെട്ടുങ്ങലില്‍ റെഗുലേറ്റര്‍; സ്ഥലം സന്ദര്‍ശിച്ച് മന്ത്രി

HIGHLIGHTS : new regulater in poorapuzha river

താനൂര്‍;  പരപ്പനങ്ങാടി താനൂര്‍ അതിര്‍ത്തി പങ്കിടുന്ന പൂരപ്പുഴയില്‍ റഗുലേറ്റര്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം മന്ത്രി വി. അബ്ദുറഹിമാന്‍ സന്ദര്‍ശിച്ചു. 12.4 ലക്ഷം രൂപ ചിലവിലാണ് പൂരപ്പുഴയില്‍ റെഗുലേറ്റര്‍ നിര്‍മ്മിക്കുന്നത് കെട്ടുങ്ങല്‍ ഭാഗത്താണ് നിര്‍മ്മാണം.

പൂരപ്പുഴയിലേക്ക് വര്‍ഷത്തില്‍ അധികസമയവും കടലില്‍ നിന്നും ഉപ്പുവെള്ളം കയറുന്നതിനാല്‍ ഈ പ്രദേശത്തെ വീടുകളില്‍ ശുദ്ധജലക്ഷാമം നേരിടുന്നുണ്ട്. ഇത് തടയാന്‍ റെഗുലേറ്റര്‍ വേണമെന്ന ദീര്‍ഘനാളത്തെ ആവിശ്യമാണ് നിറവേറ്റപ്പെടുക.
മന്ത്രിക്കൊപ്പം ഐഡിആര്‍ബി ചീഫ് എന്‍ജിനീയര്‍ ബിജു, കോഴിക്കോട് മൈനര്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ മനോജ്, ഉദ്യോഗസ്ഥരായ ബാലകൃഷ്ണ്‍, സദാശിവവന്‍, ഷാജി , അരുണ്‍ബാബു എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!