ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി ബഷീറാണ് പോലീസ്പിടിയിലായത് .
ഈ മാസം പത്തിന് മലപ്പുറം ഓർക്കിഡ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ മൂന്ന് വയസ്സുള്ള കുട്ടിയുടെ സ്വർണമാലയും മലപ്പുറം സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പതുമാസം പ്രായമുള്ള കുട്ടിയുടെ സ്വർണമാലയും മോഷണം പോയിരുന്നു. മലപ്പുറം പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുള്ള പ്രതി പിടിയിലായത്. കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരും മൊബൈൽഫോണുകളും ആണ് ഇയാൾ പ്രധാനമായും മോഷ്ടിച്ചിരുന്നത്.നിലവിൽ 15 കേസുകളിൽ പ്രതിയാണ്.
മോഷണ മുതലുകൾ മണ്ണാർക്കാട്, തിരൂർ എന്നിവിടങ്ങളിലെ ജ്വല്ലറികളിൽ വിറ്റതായും നിരവധി മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായും പ്രതി സമ്മതിച്ചിട്ടുണ്ട്.
മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അബ്ദുല്ലത്തീഫ്, ഗിരീഷ് ഉദ്യോഗസ്ഥരായ കെപി ഹമീദലി, പി പി ശിഹാബ്, ആർ ഷഹേഷ്, ദിനേശ് ഇരുപകണ്ടൻ, പൂവത്തി സലിം, കെ കെ ജസീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




