
ഇടുക്കി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി വധ കേസിലെ റിമാൻഡിൽ കഴിയുന്ന പ്രതികൾ നിഖിൽ പൈലിയേയും ജെറിൻ ജോജോയെയും അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ അന്വേഷണത്തിനായി ഇവരെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
വധക്കേസിൽ ഇതുവരെ അഞ്ച് പ്രതികളാണ് പിടിയിലായത് കൊലപാതകത്തിന് പിന്നിലെ ആസൂത്രണം ഗൂഢാലോചന ഉൾപ്പെടെയുള്ളവയും പോലീസിൻറെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വരുംദിവസങ്ങളിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




