പൊന്നാനി പുഴയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു.

പൊന്നാനി: പൊന്നാനി പുഴയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു .തോട്ടുങ്ങല്‍ മജീദിന്റെ മകന്‍ മുസവിര്‍ (12) ആണ് മരിച്ചത്. കൂട്ടായി വാടിക്കല്‍ തൂക്ക്പാലത്തിന് സമീപത്താണ് അപകടം സംഭവിച്ചത്.

ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പുഴയില്‍ കുളിക്കുന്നതിനിടെ ചെളിയില്‍ താഴുകയായിരുന്നു. നാട്ടുകാരും തിരൂര്‍ അഗ്‌നിശമന സേന യൂണിറ്റും നടത്തിയ തിരച്ചിലില്‍ 10.30 തോടെ കണ്ടെത്തി.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.എടക്കനാട് ജി.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. മാതാവ്: ബീവാത്തുമോള്‍.

Share news
error: Content is protected !!
Scroll to Top