പൊന്നാനി പള്ളപ്രത്ത് വാഹനാപകടം; ഒരാള്‍ക്ക് പരിക്ക്

പൊന്നാനി: ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ വാഹനാപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പള്ളപ്രം ബൈപ്പാസിലാണ് കാറും, ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായിട്ടുള്ളത്.

അകടത്തില്‍ പൊന്നാനി മുക്കാടി സ്വദേശിയായ ബൈക്ക് യാത്രികനായ കുഞ്ഞീമാക്കാനകത്ത് സിദ്ദീഖിന്റെ മകന്‍ ഖാദനാണ് പരിക്കേറ്റത്.

അപകടം നടന്നയുടനെ സ്ഥലത്തെത്തിയ പൊന്നാനി ഹൈവേ പോലീസ് ഖാദറിനെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, വിദഗ്ദ ചികിത്സക്കായി പൊന്നാനി ലൈഫ് ലൈന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ തൃശൂരിലെ സ്വകാര്യആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു.

 

Share news
error: Content is protected !!
Scroll to Top