ആംബുലന്‍സ് സ്‌കൂട്ടറിലിടിച്ചു മറിഞ്ഞു; 4പേര്‍ക്ക് പരിക്ക്

പാലക്കാട്: ആംബുലന്‍സ് സ്‌കൂട്ടറിലിടിച്ച് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കുളപ്പുള്ളി റൂട്ടില്‍ പറളി പാലത്തിന് സമീപം വെച്ചാണ് ഓമ്‌നി ആംബുലന്‍സ് സ്‌കൂട്ടിയിലിടിച്ച് അപകടം സംഭവിച്ചത്.

അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടി യാത്രക്കാരന്‍ ചന്തപ്പുര സ്വദേശി മോഹനന്‍, ആംബുലന്‍സ് യാത്രക്കാരന്‍ സജി ചെറിയാന്‍, ആംബുലന്‍സ് ഡ്രൈവര്‍, അറ്റന്റര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top