കോട്ടയത്ത് 12 കാരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം: മുണ്ടക്കയത്ത് കൂട്ടിക്കിലില്‍ 12 കാരിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കൂട്ടിക്കല്‍ സ്വദേശി ലൈജീനയാണ് മകളെ കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം ലൈജീന കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഭര്‍ത്താവ് വിദേശത്താണ്. ശബ്ദം കേട്ട് ഓടിക്കൂടിയ സമീപ വാസികളാണ് ലൈജീന കിണറ്റില്‍ വീണത് കണ്ടത്.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. മകളെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ വിവരം അറിഞ്ഞത്.

അതെസമയം എന്തിനാണ് കൃത്യം നടത്തിയതെന്ന കാരണം ഇതുവരെ വ്യക്തമല്ല.

 

Share news
error: Content is protected !!
Scroll to Top