Section

malabari-logo-mobile

പൊന്നാനിക്ക് ഇനി പുതിയ മുഖം; കര്‍മ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു

HIGHLIGHTS : Ponnani now has a new face; Karma Palam is about to be inaugurated

ടൂറിസം, ഗതാഗത രംഗങ്ങളില്‍ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കര്‍മ്മ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി.പാലത്തില്‍ അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്. പാലത്തിലെ വൈദ്യുതീകരണം കൂടി പൂര്‍ത്തിയാവുന്നതോടെ ഫെബ്രുവരിയില്‍ പാലം ഗതാഗത്തിനായി തുറന്നു നല്കാന്‍ കഴിയും. കെല്‍ട്രോണിനാണ് വൈദ്യുതീകരണ ചുമതല നല്‍കിയിരിക്കുന്നത്. ജനുവരി അവസാന വാരത്തോടെ വഴി വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഉള്‍പ്പടെ പൂര്‍ത്തിയാകും. സമീപ റോഡുകളുടേതുള്‍പ്പെടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.

പുഴയോര പാതയായ കര്‍മ റോഡിനേയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തേയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകേ 330 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിച്ചിട്ടുള്ളത്. 12 മീറ്ററോളം വീതിയുള്ള പാലത്തില്‍ രണ്ട് മീറ്റര്‍ വീതിയിലുള്ള കൈവരിയോടുകൂടിയ നടപ്പാതയുമുണ്ട്. ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും സമീപ റോഡുണ്ട്. ഇതിനോടനുബന്ധിച്ച് 520 മീറ്റര്‍ ഹാര്‍ബര്‍ റോഡും നവീകരികരിച്ചിട്ടുണ്ട്.36.28 കോടി ചെലവഴിച്ചാണ് പാലവും സമീപന റോഡും നിര്‍മിച്ചത്.

sameeksha-malabarinews

ദേശീയ ജലപാത നിയമത്തിലെ മാനദണ്ഡങ്ങങ്ങള്‍ പ്രകാരമാണ് നിര്‍മാണം. പാലത്തിന്റെ മധ്യഭാഗത്ത് തൂണുകള്‍ക്ക് 45 മീറ്റര്‍ വീതിയും ആറുമീറ്റര്‍ ഉയരവുമുണ്ട്. കനോലി കനാലിലൂടെയുള്ള ബോട്ട് സര്‍വീസുകള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാനാണിത്. ഭാവിയില്‍ കനാലില്‍ വരാനിടയുള്ള ജലഗതാഗത സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. പാലം യാഥാര്‍ഥ്യമാകുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകുന്നതിനൊപ്പം നിളയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യുന്നതിനും ഈ വഴി സഹായകമാകും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!