പരപ്പനങ്ങാടി: ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി മൊടുവിങ്ങല്‍ സ്വദേശി കളത്തിങ്ങല്‍ ബീരാന്‍കുട്ടി (52) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് 5.15 ന് കൊടക്കാട് ആലിന്‍ചുവടിനടുത്ത് ചെള്ളിവളവിലാണ് അപകടം.
ഗുരുതര പരുക്കേറ്റ ബീരാന്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിതാവ്:മൊയ്തീന്‍. മാതാവ്:ബീക്കുട്ടി . ഭാര്യ:നജ്മുന്നീസ.
മക്കള്‍:ഷറഫുദ്ധീന്‍ (മസ്‌കത്ത് ),
ഷംസു, ഷംസിയ. മരുമകന്‍:ഷരീഫ് (പുത്തനത്താണി ). ഖബറടക്കം തിങ്കളാഴ്ച്ച ആനപ്പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ .
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



