കോഴിക്കോട്ട് വിദ്യാര്‍ഥി മരിച്ചനിലയില്‍

നടക്കാവ്: കോഴിക്കോട്ട് വിദ്യാര്‍ഥി ജീവനൊടുക്കി. നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ാണ് ആത്മഹത്യ ചെയ്തത്. ചെന്നെ എസ്.ആര്‍.എം. കോളേജ് വിദ്യാര്‍ഥിയാണ്. ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പരീക്ഷ എഴുതാന്‍ കോളേജ് അധികൃതര്‍ അനുവദിച്ചിരുന്നില്ലെന്ന് കാണിച്ച് കുടുംബം നടക്കാവ് പോലീസില്‍ പരാതി നല്‍കി.

എസ്.ആര്‍.എം. കോളേജില്‍ റെസ്പിറേറ്ററി തെറാപ്പി കോഴ്‌സ് വിദ്യാര്‍ഥിയായിരുന്നു ആനിഖ്. തിങ്കളാഴ്ച ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷ നടക്കാനിരിക്കുകയാണ്. എന്നാല്‍ ഹാജര്‍ കുറവാണെന്ന് പറഞ്ഞ് ആനിഖ് പരീക്ഷ എഴുതാനുള്ള അനുമതി കോളേജ് അധികൃതര്‍ നിഷേധിച്ചിരുന്നു എന്നാണ് വിവരം.

സെമസ്റ്റര്‍ ഫീസും പരീക്ഷാഫീസും അടച്ചതിന് ശേഷമാണ് പരീക്ഷ എഴുതാനാകില്ലെന്ന വിവരം കുട്ടിയെ അറിയിച്ചത്. കഴിഞ്ഞ 20-ന് ആനിഖ് നാട്ടിലെത്തി. പിന്നീട് മടങ്ങിപ്പോകാന്‍ കൂട്ടാക്കിയില്ല. കടുത്ത മാനസിക സമ്മര്‍ദവും വിഷമവും ആനിഖിനുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top