പരപ്പനങ്ങാടി: ചെട്ടിപ്പടിക്കും-കൊടക്കാടിനുമിടയില്‍ ചെള്ളി വളവില്‍ ഓട്ടോയും ബസും കൂടിയിടിച്ച്അപകടം. അപകടത്തില്‍ ഓട്ടൊ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. ചെട്ടിപ്പടി മൊടുവിങ്ങല്‍ സ്വദേശിക്കാണ് ഗുരുതര പരിക്കേറ്റത്.
ഓട്ടൊ ഡ്രൈവറെ അര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. പോലീസ് ഒരു മണികൂറോളം വൈകിയാണ് സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ചെട്ടിപ്പടി മൊടുവിങ്ങലില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോവുകായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



