Section

malabari-logo-mobile

ചിക്കന്‍ മഖ്ലൂബ

HIGHLIGHTS : Chicken Makhluba

ആവശ്യമായ ചേരുവകള്‍ :-

ബസ്മതി റൈസ് – 2 കപ്പ്
ചിക്കന്‍ – 1 കിലോഗ്രാം
സവാള – 1
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി – 1 കുടം
പച്ചമുളക് – 4
ബേ ലീഫ് – 3
കറുവപ്പട്ട – 1 കഷ്ണം
ഗ്രാമ്പു – 5 എണ്ണം
ഉണക്ക നാരങ്ങ – 1
ചിക്കന്‍ സ്റ്റോക്ക് – 1
ചെറിയ ജീരകം – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
അറബിക് മസാല – 2 ടേബിള്‍ സ്പൂണ്‍ (കുരുമുളക്, ഏലക്ക, ഗ്രാമ്പൂ, ജീരകം എന്നിവ ചൂടാക്കി തീ ഓഫ് ചെയ്ത ശേഷം മഞ്ഞള്‍ പൊടിയും മല്ലി പൊടിയും ചേര്‍ത്ത് ഇളക്കി പൊടിച്ചുഎടുത്തത്)
കുരുമുളക് പൊടി – അര ടീസ്പൂണ്‍
കാശ്മീരി ചില്ലി പൗഡര്‍ – 1 ടീസ്പൂണ്‍
ചെറുനാരങ്ങാ നീര് – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഓയില്‍ – ആവശ്യത്തിന്
ബട്ടര്‍ – ചെറിയ കഷ്ണം
ഉരുളക്കിഴങ്ങ്, കാപ്‌സിക്കം, വഴുതനങ്ങ, തക്കാളി, കാരറ്റ് – വട്ടത്തില്‍ അരിഞ്ഞത്

sameeksha-malabarinews

തയാറാക്കുന്ന വിധം :-

ഒരു പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാക്കി അതിലേക്ക് പട്ട, ഗ്രാമ്പു, ബേ ലീഫ്, ഉണക്കനാരാങ്ങാ എന്നിവ ഇടുക. ചൂടായതിനു ശേഷം സവാള അരിഞ്ഞത് ചേര്‍ക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചതും ഇതിലേക്ക് ചേര്‍ക്കുക. ശേഷം ചിക്കന്‍ സ്റ്റോക്ക്, ഉണക്ക നാരങ്ങ എന്നിവ ചേര്‍ക്കുക. ശേഷം മഞ്ഞള്‍പ്പൊടി, അറബിക് മസാല ചിക്കന്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്കു ഒരു കപ്പ് വെള്ളവും ചേര്‍ക്കുക. 15 മിനിറ്റ് അടച്ചു വെച്ച് ചിക്കന്‍ വേവിച്ചെടുക്കുക.

ശേഷം അര ടീസ്പൂണ്‍ കുരുമുളക് പൊടി, ഒരു ടീസ്പൂണ്‍ കാശ്മീരി ചില്ലി പൗഡര്‍, നാരങ്ങ നീര്, ഉപ്പ് എന്നിവ വേവിച്ച ചിക്കനില്‍ തേച്ച് പിടിപ്പിച്ച ശേഷം ചിക്കന്‍ ഫ്രൈ ചെയ്‌തെടുക്കുക.

പച്ചക്കറികള്‍(ഉരുളകിഴങ്ങ്, കാരറ്റ്, വഴുതനങ്ങ, കാപ്‌സിക്കം, തക്കാളി ) വഴറ്റി എടുക്കുക.

ചോറ് തയാറാക്കാനായി നേരത്തെ ചിക്കന്‍ വേവിച്ച വെള്ളം അളന്നു ബാക്കി വെള്ളം ചേര്‍ത്ത് കൊടുക്കാം (ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം എന്ന അളവില്‍ )ഒഴിച്ച് കൊടുക്കുക. വെള്ളം തിളച്ചതിനു ശേഷം കുതിര്‍ത്തു വെച്ച അരി ഇട്ടുകൊടുത്തു അടച്ചു വെച്ച് 10-15 മിനിറ്റ് വേവിച്ചെടുക്കാം. അരി വെന്തതിനു ശേഷം ദം ചെയ്യാനായി ഒരു പാത്രം എടുത്ത് അതില്‍ ബട്ടര്‍ പുരട്ടി, വഴറ്റിയെടുത്ത വെജിറ്റബിള്‍ വെച്ച് കൊടുക്കുക. മുകളില്‍ ചിക്കന്‍ അതിന്റെ മുകളില്‍ ചോറും ഇട്ടു കൊടുത്ത് 5 മിനിറ്റ് അടച്ച് ചെറിയ തീയില്‍ ദം ചെയ്‌തെടുക്കുക .

ഇനി ദം ചെയ്ത പാത്രം മറ്റൊരു പാത്രത്തിലേക്ക് കമിഴ്ത്തി മുകളില്‍ വെജിറ്റബിള്‍സും താഴെ റൈസുമായി വരുന്ന രൂപത്തില്‍വിളമ്പുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!