Section

malabari-logo-mobile

കപ്പ കര്‍ഷകര്‍ക്ക് താങ്ങായി പൊന്നാനി നഗരസഭ

HIGHLIGHTS : Ponnani Municipality to support kappa farmers

മലപ്പുറം:കോവിഡും ട്രിപ്പിള്‍ ലോക്ക് ഡൗണും മഴക്കെടുതിയും ദുരിതത്തിലാഴ്ത്തിയ ജില്ലയിലെ കപ്പ കര്‍ഷകര്‍ക്ക് താങ്ങായി പൊന്നാനി നഗരസഭ. കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പ് തുടങ്ങിയ കപ്പ ചലഞ്ച് ഏറ്റെടുത്തിരിരിക്കുകയാണ് നഗരസഭ. ചലഞ്ചിന്റെ ഭാഗമായി നഗരസഭ വാങ്ങിയ രണ്ട് ടണ്‍ കപ്പ കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന അര്‍ഹരായവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യും.

ഈഴുവത്തിരുത്തി, പൊന്നാനി കൃഷിഭവനുകളുടെ സഹകരണത്തോടെയാണ് നഗരസഭ ചലഞ്ച് ഏറ്റെടുത്തിട്ടുള്ളത്. മലപ്പുറം ജില്ലയിലെ വേങ്ങര കണ്ണമംഗലം കൃഷിഭവന്‍ പരിധിയിലെ കര്‍ഷകരില്‍ നിന്നുമാണ് നഗരസഭ കപ്പ ശേഖരിച്ചത്.

sameeksha-malabarinews

കര്‍ഷനില്‍ നിന്നും നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം കപ്പ ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പാല, കൃഷി ഓഫീസര്‍ പി.എസ് സലീം എന്നിവര്‍ സംബന്ധിച്ചു. അടുത്ത ദിവസം തന്നെ ശേഖരിച്ച കപ്പ അര്‍ഹരിലേയ്ക്ക് എത്തിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!