മലപ്പുറം: കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ അടുത്ത ഞായറാഴ്ചയും കടുത്തനിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ദിനംപ്രതി ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയായി മലപ്പുറം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹച്യത്തിലാണ് കലക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ ഇപ്രകാരം
പാല്‍, പത്രം, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തികള്‍, പെട്രോള്‍ പമ്പുകള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍(സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ),പാചക വാതക വിതരണം, ടെലികോം, മഴക്കാല പൂര്‍വ്വ അണ്‍ലോഡിംഗ് ജോലികള്‍, അന്തര്‍ജില്ലാ യാത്ര (പാസോടുകൂടിയത്),മരണനാന്തരചടങ്ങുകള്‍,മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ എന്നിവ ഒഴികെയുള്ള യാതൊരു പ്രവര്‍ത്തികള്‍ക്കും അനുമതി ഉണ്ടായിരിക്കുന്നതല്ല.
ഹോട്ടലുകള്‍ ഹോം ഡെലിവറിക്കായി മാത്രം തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, 2021 ലെ കേരള പകര്‍ച്ചവ്യാധി രോഗ ഓഡിനന്‍സ്, ദുരന്ത നിവരണ നിയമം 2005, IPC സെക്ഷന്‍ 188 എന്നിവ പ്രകാരം കര്‍ശന നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് കളക്ടര്‍ അറിയിച്ചു.




