പരപ്പനങ്ങാടി: കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് നിന്ന് 850 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. കൊണ്ടോട്ടി താലൂക് പരിധിയില്‍ പരപ്പനങ്ങാടി റേഞ്ച് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ചാരായം നിര്‍മിക്കാന്‍ പാകമാക്കിയെടുത്ത 855 ലിറ്റര്‍ വാഷ് പിടിച്ചെടുത്തത്.
ലോക് ഡൗണ്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടെ കാലിക്കറ്റ്എയര്‍പോര്‍ട്ട്, കാലിക്കറ്റ് സര്‍വ്വകലാശാല തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍തോതില്‍ ചാരയം ലഭ്യമാകുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പഴയകാല വാറ്റ് കേന്ദ്രങ്ങള്‍ കേന്ദ്രമാക്കി നടത്തിയ പരിശോധനയിലാണ് എയര്‍പോര്‍ട്ട് ഐസൊലേഷന്‍ ബേക്ക് സമീപമുള്ള വന്‍കുളത്തിനടത്ത് കുറ്റിക്കാടുകള്‍ക്കിടയില്‍ ബാരലുകളില്‍ നിറച്ച രീതിയിലാണ് വാഷ് കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എക്‌സൈസ് സംഘം അറിയിച്ചു.
പ്രിവന്റീവ് ഓഫീസര്‍ ടി. പ്രജോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍ കെ, സാഗിഷ് സി, സുഭാഷ് ആര്‍ യു, ജയകൃഷ്ണന്‍ എ, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവരും പങ്കെടുത്തു.
പരപ്പനങ്ങാടി എക്‌സൈസ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ 1500 ലിറ്ററോളം വാഷും 7 ലിറ്റര്‍ ചാരായവും പിടികൂടി.




