തിരൂരങ്ങാടി: തിരൂരങ്ങാടി പി എസ് എം ഒ കോളേജിന് സമീപം കെ എം എം എം ഒ അറബിക് കോളേജിന് മുന്‍ വശത്ത് ചെമ്മാട് – കക്കാട് റോഡരികില്‍ നിന്ന് കഞ്ചാവ് ചെടികള്‍കണ്ടെത്തി. 3 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.
പി എസ് എം ഒ കോളേജിലെ പ്രിന്‍സിപ്പല്‍ ,ബോട്ടണി വിഭാഗം അധ്യാപകന്‍ കൂടിയായ ഡോ. കെ. അസീസിന്റെ ജാഗ്രതയാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്താന്‍ കാരണം. റോഡരികില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ക്കിടയിലായിരുന്നു ഇവ വളര്‍ന്നു നിന്നിരുന്നത്. ചെടികള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ട്.
പ്രിന്‍സിപ്പല്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പ്രജോഷ് കുമാര്‍, എക്‌സൈസ് ഉദ്യോഗസ്ഥരായ കെ.ഷിഹാബുദ്ദീന്‍,ലിഷ പി.എം, സുഭാഷ് ആര്‍.യു, വിനോദ് എന്നിവര്‍ സ്ഥലത്തെത്തുകയും ചെടികള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.




