സൗജന്യ പി.എസ്‌.സി പരിശീലനം ; അപേക്ഷ ക്ഷണിച്ചു

പരപ്പനങ്ങാടി : കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ   പരപ്പനങ്ങാടി മലബാർ കോ-ഓപ്പറേറ്റീവ് കോളേജിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന ഉപകേന്ദ്രത്തിലേക്ക്‌ സൗജന്യ പി.എസ്.സി പരിശീലനത്തിനും മറ്റു മത്സര പരീക്ഷകൾക്കു മുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

പി.എസ്.സി, യു.പി.എസ്.സി, ബാങ്കിംഗ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. നിലവിൽ
ഒരു ഹോളിഡേ ബാച്ച് മാത്രമാണ് ഉള്ളത്

20% സീറ്റുകൾ ഒ.ബി.സി വിഭാഗത്തിനു ലഭിക്കും. യോഗ്യരായവർ 2021 ജൂൺ 16 നു 5  മണിക്ക് മുമ്പായി  അപേക്ഷ നൽകണം. യോഗ്യത പരീക്ഷകളുടെ മാർക്കിന്റെയും , ഓൺലൈൻ ഇന്റർവ്വ്യൂവിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. അപേക്ഷാ ഫോറം ഗൂഗിൾ ഫോം വഴി ഓൺലൈൻ ആയി സമർപ്പിക്കണം . കൂടുതൽ വിവരങ്ങൾക്ക് ccmypgdi@gmail.com എന്ന ഇ മെയിൽ വിലാസത്തിലും   9496415000 എന്ന നമ്പറിലും ബന്ധപ്പെടുക

https://docs.google.com/forms/d/e/1FAIpQLSf4YoAFvdkvghhbzwo_W_VR3g7e9BZ5w0iGWmuZHP5Roym7mQ/viewform

Share news
error: Content is protected !!
Scroll to Top