Section

malabari-logo-mobile

പി എം എ വൈ ലൈഫ് പദ്ധതിയില്‍ 222 വീടുകള്‍ക്ക് താക്കോല്‍ കൈമാറി

HIGHLIGHTS : പൊന്നാനി: സമൂഹത്തിലും നാട്ടിലും വരുന്ന വികസനങ്ങളിലും ആഹ്ളാദിക്കുന്നവരുടെ നാടാണ് പൊന്നാനിയെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പൊന്നാനി നഗരസഭയില്‍ പ...

പൊന്നാനി: സമൂഹത്തിലും നാട്ടിലും വരുന്ന വികസനങ്ങളിലും ആഹ്ളാദിക്കുന്നവരുടെ നാടാണ് പൊന്നാനിയെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പൊന്നാനി നഗരസഭയില്‍ പി.എം .എ.വൈ ലൈഫ് പദ്ധതിയിലൂടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചവര്‍ക്ക് താക്കോല്‍ ദാനം നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം , വിദ്യഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ നടക്കുന്ന സമഗ്ര വികസനത്തെ കുറിച്ചാണ് നാട്ടുകാര്‍ വിശകലനം ചെയ്യേണ്ടത്. എല്ലായിടങ്ങളിലും എല്ലാവരിലേക്കുമായി സമഗ്ര വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാവരുടെയും ഇടപെടലുകള്‍ വേണമെന്നും സ്പീക്കര്‍ പറഞ്ഞു. താമസ യോഗ്യമല്ലാത്ത ഫിഷര്‍മാന്‍ കോളനി സ്വകാര്യ വ്യക്തികളില്‍ നിന്നുള്ള സഹായ ഫണ്ട് ഉപയോഗിച്ച് സെപ്റ്റംബര്‍ ആദ്യവാരത്തോടെ നിര്‍മ്മാണം ആരംഭിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
ചന്തപ്പടി ശാദിമഹലില്‍ നടന്ന ചടങ്ങില്‍ 222 വീടുകള്‍ക്കാണ് താക്കോല്‍ കൈമാറിയത്. 1101 മാത്തെ ഗുണഭോക്താവിനുള്ള ആദ്യ ഗഡു വിതരണം ചെയ്തു. നഗരസഭ പരിധിയിലെ 15 പേര്‍ക്ക് സ്പീക്കര്‍ പട്ടയവും നല്‍കി. ചടങ്ങില്‍ ഭവന സാക്ഷരത മത്സര വിജയികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. ഗ്രീന്‍ പ്രൊട്ടോകോള്‍ പ്രശംസാപത്രം വിതരണം ചെയ്തു. പൊന്നാനി എം.ഇ.എസ് കോളേജിലെ 1997 99 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ നിധിയിലേക്കായി സ്പീക്കര്‍ക്ക് തുക കൈ മാറി. എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെ പി എം എ വൈ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം ആറ് ഡി.പി ആറുകളിലായി 1367 പേര്‍ക്കാണ് ധനസഹായം അനുവദിച്ചത്. ഇതില്‍ ആഗസ്റ്റ് 2018 ല്‍ 150 വീടുകള്‍ക്കും 2019 ഫെബ്രുവരിയില്‍ 333 വീടുകള്‍ക്കും താക്കോല്‍ കൈമാറ്റം നടത്തി.
പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായ ചടങ്ങില്‍ തഹസില്‍ദാര്‍ അന്‍വര്‍ സാദത്ത്, സ്ഥിര സമിതി ചെയര്‍മാരായ ഒ.ഒ ഷംസു, അഷറഫ് പറമ്പില്‍, റീന പ്രകാശന്‍, ഷീന സുദേശന്‍, റീന പ്രകാശന്‍, കൗണ്‍സിലര്‍മാരായ എം.പി നിസാര്‍, ഉണ്ണികൃഷ്ണന്‍ പൊന്നാനി, എ.കെ. ജബ്ബാര്‍, ബാബുരാജ്.ഇ, ഹസ്സന്‍ കോയ, മുന്‍സിപ്പല്‍ എഞ്ചിനീയര്‍ ജെ.സുരേഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.എ ഷംസുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!