പൊന്നാനി ; പൊന്നാനി മേഖലയില്‍ ഇന്നലെ രാത്രി ഉണ്ടായ കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസ്സം ഉണ്ടായി. പൊന്നാനി, തൂയ്യം,എടപ്പാള്‍, വട്ടംകുളം തുടങ്ങി 6 ഇടങ്ങളില്‍ മരം വീണത് മുറിച്ച് മാറ്റി ഗതാഗത തടസ്സം മാറ്റി. ഉദ്ദേശം
പുലര്‍ച്ചെ 4 മണിയോടെ കൂടി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ 8 മണിയോട് കൂടിയാണ് അവസാനിച്ചത്.
സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രമേഷ് ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ആയ ജോഷി, അഭിനേഷ്, അഷ്രഫുധീന്‍, മനാഫ്, അഷ്‌റഫ്, മനോജ്, അശ്വിന്‍ രഞ്ജിത്ത്, സുജീഷ്, റഫീക് എന്നിവര്‍ അടങ്ങിയവര്‍ 2 സംഘങ്ങള്‍ ആയി തിരിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.




