കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ല;മാപ്പെഴുതി നല്‍കിയിട്ടില്ല;എസ്പി

പമ്പ:കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ വാഹനം തടഞ്ഞിട്ടില്ലെന്ന് പത്തനംതിട്ട പി ഹരിശങ്കർ വ്യക്തമാക്കി. കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞ് എന്ന വിവാദത്തെ തുടർന്നാണ് വിശദീകരണവുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിയുടെ വാഹനം തടയുകയോ മാപ്പ് എഴുതി നൽകുകയോ ചെയ്തിട്ടില്ലെന്നും എസ് പി വ്യക്തമാക്കി. മന്ത്രിക്കൊപ്പം എത്തിയവരുടെ സ്വകാര്യ വാഹനമാണ് പരിശോധിച്ചത്. ഈ വാഹനത്തിൽ ഉണ്ടായിരുന്നവർ മന്ത്രിയെ വിളിച്ചുവരുത്തുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. വാഹനം നിഷേധിച്ചതിനെ വിശദീകരണം മന്ത്രി ആവശ്യപ്പെട്ടപ്പോൾ വാഹനം പരിശോധിച്ചത്‌ എന്തിനെന്ന് വ്യക്തമാക്കുന്ന ചെക്ക്‌
റിപ്പോർട്ട് എഴുതി നല്‍കുകമാത്രമാണ് ചെയ്തതെന്ന്
എസ്പി പറഞ്ഞു.

നിലയ്ക്കലിൽ എസ് പി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്ന വിവാദത്തിന് പിന്നാലെയാണ് പമ്പയിൽ മന്ത്രിയെ തടഞ്ഞു എന്ന വാർത്ത പരന്നത് .

ഇന്നു പുലർച്ചെ ഒരുമണിയോടെ കെഎസ്ആർടിസി സമീപമാണ് സംഭവം നടന്നത്.

Share news
error: Content is protected !!
Scroll to Top