കേന്ദ്രമന്ത്രിയുടെ വാഹനം പമ്പയില്‍ തടഞ്ഞു

പമ്പ:  ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം പോലീസ് തടഞ്ഞു . പ്രതിഷേധക്കാരണാണെന്ന് കരുതിയാണ് പുലര്‍ച്ചെ ഒരുമണിക്ക് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് മന്ത്രി സഞ്ചരിച്ച വാഹനം തടഞ്ഞത്.
മന്ത്രി സ്വകാര്യവാഹനത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്.ഇതേ തുടര്‍ന്ന് പോലീസുമായി നേരിയ സംഘര്‍ഷമുണ്ടായി. മന്ത്രി സഞ്ചരിച്ചിരുന്ന വാഹനമാണെന്ന് അറഞ്ഞതോടെ പോലീസ് അദ്ദേഹത്തിന് മാപ്പെഴുതി നല്‍കിഎന്നാണ് റിപ്പോര്‍ട്ട്..  എന്നാല്‍ മാപ്പെഴുതി നല്‍കിയിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം

തുടര്‍ന്ന മന്ത്രിയും സംഘവും മടങ്ങിപ്പോയി. നേരത്തെ നിലക്കലില്‍ നിന്ന് മന്ത്രി കെഎസ്ആര്‍ടിസി ബസ്സിലാണ് പമ്പയിലക്ക് എത്തിയത്. ശബരിമലയില്‍ നാമജപപ്രതിഷേധത്തിലും മന്ത്രി പങ്കെടുത്തിരുന്നു.

photo courtesy ; NDTV

Share news
error: Content is protected !!
Scroll to Top