പി. ടി. ക്ക് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി

തൃക്കാക്കര എംഎൽഎ പി ടി തോമസിന്റെ മൃതദേഹം വിലാപയാത്രയായി കൊച്ചിയിലെത്തി. പുലർച്ചെ നാലുമുതൽ നാട് ജനനിബിഡമായിരുന്നു. ഇടുക്കി ഉപ്പുതറയിലെ വീട്ടിൽ നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്. വഴിയിലുടനീളം പ്രവർത്തകരും നേതാക്കളും അന്ത്യാജ്ഞലി അർപ്പിച്ചു.

എറണാകുളം ടൗൺ ഹാളിൽ വെച്ചാണ് പൊതുദർശനം. രാഹുൽ ഗാന്ധി ടൗൺ ഹാളിൽ എത്തി അന്ത്യാഞ്ജലിയർപ്പിച്ചു. ആയിരക്കണക്കിന് അണികളാണ് ടൗൺഹാൾ പരിസരത്ത് പ്രിയ നേതാവിനെ വിട നൽകാൻ എത്തിച്ചേർന്നത് . പൊതു ദർശനത്തിന് വൈകീട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തും.

പിടി തോമസിന്റെ അന്തിമ ആഗ്രഹപ്രകാരമാണ് ചടങ്ങുകൾ നടക്കുക എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു.
അദ്ദേഹത്തിന്റെ മൃതദേഹം രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കുകയും തുടർന്ന് ചിതാഭസ്മം ഉപ്പുതറയിൽ അമ്മയുടെ കല്ലറയിൽ വയ്ക്കുകയുമാണ് ചെയ്യുക. മൃതദേഹത്തിൽ റീത്ത് വെയ്ക്കരുതെന്നും പൊതുദർശനം നടക്കുമ്പോൾ ചന്ദ്രകളഭം ചാർത്തി ഉറങ്ങും എന്ന വയലാറിൻറെ ഗാനം പതിയെ കേൾപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top