പരപ്പനങ്ങാടിയില്‍ തൊണ്ടി വാഹനങ്ങള്‍ വീണ്ടും പൊതുനിരത്തില്‍

parappananagdi 2പരപ്പനങ്ങാടി: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നീക്കം ചെയ്ത തൊണ്ടി വാഹനങ്ങള്‍ വീണ്ടും റോഡിലേക്ക് മാറ്റിയിട്ടു. പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ വിവിധ കേസുകളില്‍ പിടിച്ചെടുത്ത 50 ഓളം വാഹനങ്ങള്‍ കൂട്ടത്തോടെ പരപ്പനങ്ങാടി മേല്‍പ്പാലത്തിന്റെ ടോള്‍ബൂത്തിന് സമീപം റോഡരുകിലാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. റോഡിനും റെയിലിനും ഇടയിലായാണ് ഈ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ലോറികള്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍ എന്നിവയാണ് ഇവിടേക്ക് മാറ്റിയിരിക്കുന്നത്. വ്യാഴാഴ്ച ക്രെയിന്‍ ഉപയോഗിച്ചാണ് വാഹനങ്ങള്‍ മാറ്റിയിട്ടത്. ഇവയില്‍ ഭൂരിഭാഗവും അനധികൃതമായി മണല്‍കടത്തിയ വാഹനങ്ങളാണ്.

toll boothമേല്‍പ്പാലത്തിനോടനുബന്ധിച്ച് റോഡരുകില്‍ സ്ഥാപിച്ചിരുന്ന റിഫ്‌ളക്ടര്‍ സ്റ്റിക്കുകള്‍ മുഴുവന്‍ തകര്‍ത്താണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. നഗരമദ്ധ്യത്തില്‍ ടോള്‍ബൂത്തിനടുത്ത് ഇടുങ്ങിയ റോഡരുകില്‍ ആണ് ഇവ പാര്‍ക്ക് ചെയ്തിരിക്കുന്നത്. കാല്‍നടയാത്രക്കാരനും, വാഹനങ്ങള്‍ക്കും ഒരേ പോലെ ബുദ്ധിമുട്ടായിരിക്കുകയാണ്. രാത്രിയില്‍ ഇവിടം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുമോ എന്ന ആശങ്കയും സമീപവാസികള്‍ക്കുണ്ട്.

Share news
error: Content is protected !!
Scroll to Top