Section

malabari-logo-mobile

പ്രവാചകനെയും, ഇസ്ലാമിനെയും അപമാനിച്ചതിന് ബ്ലോഗര്‍ക്ക് വധശിക്ഷ

HIGHLIGHTS : ടെഹ്‌റാന്‍: ഫെയ്‌സ്ബുക്കില്‍ ഇസ്ലാമിനെയും പ്രവാചകനെയും അപമാനിച്ചു എന്ന കുറ്റത്തിന് ഇറാനിലെ ബ്ലോഗര്‍ക്ക് വധശിക്ഷ വിധിച്ചു. സൊഹേലി അറബി എന്ന ബ്ലോഗര്‍...

Untitled-1 copyടെഹ്‌റാന്‍: ഫെയ്‌സ്ബുക്കില്‍ ഇസ്ലാമിനെയും പ്രവാചകനെയും അപമാനിച്ചു എന്ന കുറ്റത്തിന് ഇറാനിലെ ബ്ലോഗര്‍ക്ക് വധശിക്ഷ വിധിച്ചു. സൊഹേലി അറബി എന്ന ബ്ലോഗര്‍ക്കാണ് ടെഹ്‌റാന്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.

2013 നവംബര്‍ മാസത്തിലാണ് സൊഹൈലി അറബിയെ ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് അറസ്റ്റ് ചെയ്യുന്നത്. വീട്ടില്‍ കയറി സൊഹേലിയെയും, ഭാര്യയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയെ പിന്നീട് വിട്ടയച്ചു.

sameeksha-malabarinews

വിവിധ പേരുകളിലായി സൊഹൈലി 8 ഫെയ്‌സ്ബുക്ക് പേജുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് വഴിയാണ് പ്രവാചകനെ അധിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ നീണ്ടു നിന്ന വിചാരണയില്‍ സൊഹേല്‍ തന്റെ കുറ്റം ഏറ്റു പറഞ്ഞതായാണ് സൂചന. അതേസമയം തനിക്ക് ഏറെ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്ന സമയത്താണ് ഇത്തരം കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് സൊഹേല്‍ വിചാരണ വേളയില്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. കൂടാതെ ചെയ്തുപോയ തെറ്റില്‍ പശ്ചാത്തപിക്കുന്നതായും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സൊഹേലിയുടെ വാദം കേള്‍ക്കാന്‍ കോടതി തയ്യാറായില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!