ഡാറ്റാ സെന്റര്‍ കേസ് വിഎസ് കുറ്റക്കാരനെല്ലെന്ന് സിബിഐ

DATA CENTER CASEകൊച്ചി:ഡാറ്റാസെന്റര്‍ കൈമാറ്റക്കേസില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കുറ്റക്കാരനല്ലെന്ന് സിബിഐ. ഈ ഇടപാടില്‍ സംസ്ഥാനത്തിന് യാതൊരുവിധ ധന നഷ്ടവും ഉണ്ടായിട്ടില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ നടത്തിപ്പ് റിലയന്‍സ് കമ്യൂണിക്കേഷന് കൈമാറിയതില്‍ വിഎസ് അച്യുതാനന്ദന്‍ ഇടനിലക്കാരനായ ടിജി നന്ദകുമാര്‍ തുടങ്ങിയവര്‍ക്ക് പങ്കുണ്ടെന്ന ആക്ഷേപത്തിന്‍മേലാണ് വിഎസിനെതിരെ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്.

ഇടപാടില്‍ റിലയന്‍സിന് അധികനേട്ടമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ടിജി നന്ദകുമാറിന്റെ കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ് സിബിഐക്ക് ഉള്ളത്. നന്ദകുമാര്‍ തട്ടിപ്പുകാരനാണെന്നും ഉന്നതബന്ധമുണ്ടെന്ന് പറഞ്ഞ് പലരെയും പാട്ടിലാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച തനിക്കെതിരെ കള്ളക്കേസ്സെടുത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാറിനുളള തിരിച്ചടിയാണ് ഈ റിപ്പോര്‍്‌ട്ടെന്ന് വിഎസ് പ്രതികരിച്ചു.

 

Share news
error: Content is protected !!
Scroll to Top