പരപ്പനങ്ങാടി കവര്‍ച്ച കേസ് തൊണ്ടിമുതല്‍ വാങ്ങിയവര്‍ കുടുങ്ങിയേക്കും

MODEL 2 copyപരപ്പനങ്ങാടി:രണ്ടുവര്‍ഷത്തോളമായി പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലേയും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വന്‍ കവര്‍ച്ച നടത്തി പിടിയിലായ സംഘത്തെ കുറിച്ചുള്ള അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നു. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന സൂചന പോലീസിന് ലഭിച്ചത്. മോഷ്ടിക്കപ്പെട്ട സ്വര്‍ണാഭരണങ്ങളും മറ്റു തൊണ്ടിമുതലുകളും വീണ്ടെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാറുള്ള ചിലരും പോലീസ് നിരീക്ഷണത്തിലാണ്. തൊണ്ടി മുതലുകള്‍ വാങ്ങിയവരെയും കേസില്‍ പ്രതിചേര്‍ക്കുമെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന സൂചന.

ഇതിനിടെ സംഘത്തലവനെന്ന് കരുതുന്ന ആളെ പിടികൂടാനായി പോലീസ് നീക്കമാരംഭിച്ചു. ഇയാള്‍ കേരള കര്‍ണാടക അതിര്‍ത്തി ഗ്രാമത്തിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

പിടിയിലായവരില്‍ രണ്ടുപേര്‍ പ്രായ

ലക്ഷകണക്കിന് രൂപയുടെ സ്വര്‍ണാഭരണങ്ങാണ് ഇവര്‍ മോഷ്ടിച്ചിട്ടുള്ളത്. ആഢംബര ജീവിതം നയിക്കാന്‍ ആഭരണങ്ങള്‍ അതഅതുസമയത്തു തന്നെ വിറ്റിരുന്നതായും സൂചനയുണ്ട്. ഇതെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പരപ്പനങ്ങാടി എസ്‌ഐ അനില്‍കുമാര്‍ മേപ്പളളി പറഞ്ഞു

 

Share news
error: Content is protected !!
Scroll to Top