ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസുകാരന്റെ കുടുംബമാണ് മരിച്ചത്.സിപിഒ റെനീസിന്റെ ഭാര്യ നജില, മക്കളായ ടിപ്പു സുല്‍ത്താന്‍(5),മലാല(ഒന്നര വയസ്സ്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം നജ്‌ല ജീവനൊടുക്കിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്.
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




