കണ്ണൂരില്‍ ഒരാള്‍ക്ക് വെടിയേറ്റു;ഒരാള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് വെടിയേറ്റു. അയ്യന്‍കുന്നിലാണ് അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റത്. ചരളില്‍ സ്വദേശി തങ്കച്ചനാണ് എയര്‍ഗണ്ണില്‍ നിന്നും വെടിയേറ്റത്.

നെഞ്ചില്‍ വെടിയേറ്റ തങ്കച്ചനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ തങ്കച്ചന്റെ അയല്‍വാസി കൂറ്റനാല്‍ സണ്ണിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top