Section

malabari-logo-mobile

രഞ്ജിപ്പണിക്കരും ശാന്തികൃഷ്ണയും പ്രധാന വേഷത്തിലെത്തുന്ന ‘Sec 306 1PC ‘ ചിത്രീകരണം പൂര്‍ത്തിയായി

HIGHLIGHTS : Filming of 'Sec 306 1PC' is complete

ശ്രീവര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീനാഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. . ‘ഏതു തരത്തിലുള്ള സ്വാതന്ത്ര്യം നിയമം അനുവദിച്ചാലും സാമൂഹിക സ്വാതന്ത്ര്യം നേടാന്‍ കഴിയാത്തിടത്തോളം കാലം അത് ഉപകാരപ്രദമാവുകയില്ല.

സാമൂഹിക നൈതിക വിചാരത്തിന്റെ ചുറ്റുവട്ടത്ത് നിന്നു കൊണ്ട് നിലപാടുതറയില്‍ ഉറച്ചു നിന്ന് വര്‍ത്തമാനകാലത്തെ വരച്ചു ചേര്‍ക്കുകയാണ് ഈ സിനിമയിലൂടെ സംവിധായകന്‍ .
‘Sec 306 1PC ‘ എന്നു പേരിട്ട ചിത്രത്തിന്റെ മുഖ്യ പ്രമേയം നിയമ വ്യവസ്ഥയും അതിന്റെ നിര്‍വഹണവുമാണ്
‘ നൈതിക സദാചാരത്തിന്റെ നിറം പിടിപ്പിച്ച സന്ദേശങ്ങളല്ല… ചുറ്റുവട്ടത്തു നിന്നു കണ്ടെടുത്ത ജ്വലിക്കുന്ന കാഴ്ചകളാണീ സിനിമ.ഒരു യുവ എഴുത്തുകാരിയുടെ സാംസ്‌കാരിക ജീവിതവും അതിനെ മുന്‍നിര്‍ത്തിയുള്ള ആത്മഹത്യയും മുഖ്യ പ്രമേയമാകുന്ന ചിത്രത്തില്‍ രഞ്ജിപ്പണിക്കര്‍ പ്രധാന വേഷത്തിലെത്തുന്നു. ശാന്തികൃഷ്ണ ,മെറീന മൈക്കിള്‍, ശിവകാമി,രാഹുല്‍ മാധവ്, ,ജയരാജ് വാര്യര്‍, ശ്രീജിത്ത് വര്‍മ്മ, സാവിത്രി അമ്മ, എം ജി ശശി, പ്രിയനന്ദനന്‍, കലാഭവന്‍ റഹ്മാന്‍ , മനു രാജ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍ .

sameeksha-malabarinews

ഒരു വ്യക്തിയുടെ വാക്കോ പ്രവൃത്തിയോ നോട്ടമോ മറ്റൊരു വ്യക്തിയുടെ ജീവന്‍ അപഹരിക്കുന്നതിനു കാരണമായാല്‍ നിലനില്‍ക്കുന്ന കേസാണ് Sec 3O6 1PC .ഈ നിയമ നീതിയുടെ ദൃശ്യഭാഷ്യമാണ് ഈ ചിത്രം. സോഷ്യല്‍ മീഡിയയുടെ അമിത ഇടപെടലുകളും സാങ്കേതികതയുടെ ഹൃദയ രഹിതമായ യാന്ത്രികതയും വ്യക്തിയുടെ ജീവനും പ്രവര്‍ത്തനങ്ങള്‍ക്കും ഭീഷണിയാകുന്നതെങ്ങിനെ എന്ന കാര്യംകൂടി ചിത്രം വ്യക്തമാക്കുന്നു. ഒപ്പം തിറ മഹോത്സവങ്ങളും ഗ്രാമ്യവീഥിയുടെ നന്മകളും തെളിയുന്നു. ശ്രീജിത്ത് വര്‍മ്മയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സംവിധായകന്റെ തന്നെ കഥയ്ക്ക് വി.എച്ച്.ദിരാര്‍ തിരക്കഥയും സംഭാഷണവുമൊരുക്കുന്നു.

ക്യാമറ: പ്രദീപ് നായര്‍.സംഗീതം: കൈതപ്രം വിശ്വനാഥന്‍, വിദ്യാധരന്‍ മാസ്റ്റര്‍, ദീപാങ്കുരന്‍. ഗാനരചന: കൈതപ്രം, ബി.കെ ഹരിനാരായണന്‍. ഗായകര്‍ : വിദ്യാധരന്‍ മാസ്റ്റര്‍,പി ജയചന്ദ്രന്‍, കെ എസ് ചിത്ര, ഇന്ദുലേഖ വാര്യര്‍, പശ്ചാത്തലസംഗീതം : ബിജിപാല്‍. എഡിറ്റിങ് : സിയാന്‍ ശ്രീകാന്ത് , കല : എം. ബാവ , കോസ്റ്റ്യൂം : ഷിബു പരമേശ്വരന്‍ ,മേക്കപ്പ് : ലിബിന്‍ മോഹന്‍ തുടങ്ങിയവരാണ് പ്രധാന സാങ്കേതിക വിദഗ്ദര്‍

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!