ഡ്രൈവിങ് യോഗ്യതയും പ്രാവീണ്യവുമുള്ള ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് വാഹനങ്ങള്‍ ഓടിക്കാം

തിരുവനന്തപുരം : ഡ്രൈവിങ് യോഗ്യതയും പ്രാവീണ്യവുമുള്ള ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് വാഹനങ്ങള്‍ ഓടിക്കാന്‍ വഴിയൊരുങ്ങുന്നു. വാഹനമോടിക്കാന്‍ പൊലിസുദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കാനുള്ള ചുമതല യൂണിറ്റ് മേധാവിയില്‍നിന്നും സിഐ വരെയുള്ളവര്‍ക്ക് നല്‍കി ഉത്ത രവിറങ്ങിയതോടെയാണ് എല്ലാവര്‍ക്കും ഡ്രൈവിങ് അവസരമൊരുങ്ങുന്നത്. പൊ ലീസ് സംഘടനകളടക്കം ദീര്‍ ഘകാലമായി ഉന്നയിച്ച ആവ ശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

ജില്ലാ പൊലീസ് മേധാവികള്‍ ക്ക് പുറമെ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസമാര്‍, സിഐ മാര്‍, യൂണിറ്റ് മോട്ടോര്‍ ട്രാന്‍സ് പോര്‍ട്ട് ഓഫീസര്‍മാര്‍, ബറ്റാലിയന്‍ കമാന്‍ഡന്റ്, ബറ്റാലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നി വര്‍ക്കും അധികാരമുണ്ടാകും. ഡ്രൈവിങ് ലൈസന്‍സും പ്രാവി ണ്യവും കാഴ്ചശേഷിയും പരി ശോധിച്ചേ അനുമതി നല്‍കാവു വെന്നും ഉത്തരവില്‍ പറയുന്നു. വാഹനമോടിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ വി വരമടങ്ങിയ രജിസ്റ്റര്‍ പ്രത്യേകം സുക്ഷിക്കണം.

അനുമതി ലഭിക്കുന്നവര്‍ക്ക് പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടി നല്‍കണമെങ്കില്‍ വിവിഐപി ഡ്രൈവിങ് പരിശീലനം നല്‍ക ണം. ഉത്തരവ് നടപ്പാകുന്നതോ ടെ ഹെവി ലൈസന്‍സുള്ളവര്‍ പരിക്ക് ഹെവി വാഹനങ്ങള്‍ ഓടി ക്കാനും അവസരമുണ്ടാകും. നി യമലംഘനമുണ്ടായാല്‍ അനുമ തി റദ്ദാക്കണമെന്നും പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്ത് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top