
അരീക്കോട് : രേഖകളില്ലാതെ അനധികൃതമായി കടത്താൻ ശ്രമിച്ച 96 ലക്ഷം രൂപയുടെ കുഴൽപ്പണം പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശി ഗണേശ (44), പാലക്കാട് തൃപ്പനച്ചി സ്വദേശി ഫൈസൽ എന്നിവരെ പോലീസ് പിടികൂടി.
അരീക്കോട് വാലില്ലാപ്പുഴയിൽ ഇന്ന് രാവിലെ വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്.
ജില്ല പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അരീക്കോട് പോലീസ് വാഹന പരിശോധന നടത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




