Section

malabari-logo-mobile

പോലീസില്‍ ആര്‍എസ്എസ് ഗ്യാങ് പരാമര്‍ശം: ആനി രാജയ്‌ക്കെതിരെ നടപടിയുണ്ടാകില്ല

HIGHLIGHTS : There will be no action against Annie Raja in Police -RSS gang statement

തിരുവനന്തപുരം: പോലീസ്-ആര്‍എസ്എസ് ഗ്യാങ് പരാമര്ഡശത്തില്‍ നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ ജനറല്‍ സെക്രട്ടറിയും സിപിഐ നേതാവുമായ ആനി രാജയ്‌ക്കെതിരെ നടപടിയുണ്ടാകില്ല. കൂടിയാലോചിക്കാതെയാണു വിമര്‍ശനം ഉന്നയിച്ചതെന്നു സിപിഐ എക്‌സ്‌ക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നു.

അതേസമയം, സ്ത്രീകള്‍ക്കെതിരായ ആക്രമണം മുന്‍നിര്‍ത്തിയാണ് പരാമര്‍ശമെന്ന് ആനി രാജ പറഞ്ഞു.

sameeksha-malabarinews

പോലീസ് വീഴ്ചകള്‍ പരിോധിക്കാമെന്ന് മുഖ്യമന്ത്രി പോവും പറഞ്ഞതായും ആനി രാജ വ്യക്തമാക്കി. സ്ത്രീസുര7യില്‍ സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ പോലീസ് ബോധപൂര്‍വം ഇടപെടുന്നുവെന്നാണ് ആനി രാജ ആരോപിച്ചത്. പ്രതിപക്ഷം ഏറെക്കാലമായി ഉന്നയിക്കുന്ന ആരോപണ് കേരള പോലീസിലെ ആര്‍എസ്എസ് സാന്നിധ്യം. ഇടതുപക്ഷത്തെ സമുന്നത നേതാവ് തന്നെ ഇതാവര്‍ത്തിച്ചത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

പോലീസിന്റെ അനാസ്ഥ കൊണ്ടു പല മരണങ്ങളും സംഭവിക്കുന്നു. ദേശീയതലത്തില്‍ പോലും ഇതു നാണക്കേടാണ്. ഇതിനായി പോലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും ആനി രാജ പറഞ്ഞിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവരികയും ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!