തിരൂരങ്ങാടി: ദേശീയ പാത വെന്നിയൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ചികിത്സയിലായിരുന്ന വെന്നിയൂര്‍ കൊടിമരം സ്വദേശി കൊഴിഞ്ഞിപറമ്പില്‍ ചന്ദ്രന്‍ (60) മരണപെട്ടു. സിപിഐഎം കാച്ചാടി ബ്രാഞ്ച് അംഗമായിരുന്നു.
കഴിഞ്ഞ 31 തീയതി ചൊവ്വാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം.
വെന്നിയൂര്‍ കൊടിമരത്തില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് സ്റ്റോപ്പില്‍ ഇരുന്ന വെന്നിയൂര്‍ കൊടിമരം സ്വദേശി കൊഴിഞ്ഞിപറമ്പില്‍ ചന്ദ്രനാണ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് കൊടിമരം വീട്ടുവളപ്പില്‍.
ഭാര്യ: സുലോചന.
മക്കള്‍: ഷിനോബ്, ഷിനി, ഷിജിനി
മരുമകന്‍: ഭൗമിക് ലാല്‍ (മൊറയൂര്‍)



