കൊല്‍ക്കത്ത: സെപ്റ്റംബര്‍ 30ന് നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പാര്‍ട്ടി സ്ഥാനാര്‍ഥിയാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
ഇതേ ദിവസം തിരഞ്ഞെടുപ്പ് നടക്കുന്ന സംസേര്‍ഞ്ചിലേക്കും ജംഗിപ്പൂരിലേക്കും ടിഎംസി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അമറുള്‍ ഇസ്ലാം സംസേര്‍ഗഞ്ചിലും ജാക്കിര്‍ ഹൊസൈന്‍ ജംഗിപ്പൂരിലും മത്സരിക്കും.
മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു. മമതയ്ക്ക് മത്സരിക്കാന്‍ ഭവാനിപൂരിലെ ടിഎംസി എംഎല്‍എ ശോവന്‍ദേവ് ചത്യോപാധ്യ രാജിവച്ചിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് മൂന്നിടങ്ങളിലും വോട്ടെണ്ണല്‍.




