തിരുവനന്തപുരം: ഡിവൈഎഫ്ഐ റിലേ സത്യഗ്രഹം ഇന്നാരംഭിക്കും. കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയ്ക്കും വര്‍ധിക്കുന്ന തൊഴിലില്ലായ്മയ്ക്കും വാക്സിന്‍ വിതരണത്തിലെ അനാസ്ഥയ്ക്കുമെതിരെ ബ്ലോക്ക് കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലാണ് സത്യഗ്രഹം.
രാജ്ഭവന് മുന്നില്‍ രാവിലെ പത്തിന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ചക്രസ്തംഭന സമരത്തോടെ സത്യഗ്രഹം സമാപിക്കും.
സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. ചക്രസ്തംഭന സമരത്തിന്റെ പ്രചാരണാര്‍ഥം ബ്ലോക്ക് കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച പ്രക്ഷോഭ ജാഥ സംഘടിപ്പിക്കും.




