HIGHLIGHTS : Police raid massage parlors and spas in Thiruvananthapuram
തിരുവനന്തപുരം: നഗരത്തിലെ മസാജ് പാര്‍ലറുകളിലും സ്പാ കേന്ദ്രങ്ങളിലും പോലീസ് റെയ്ഡ്. ഇത്തരം സ്ഥാപനങ്ങളില്‍ ലഹരി വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം.
കഴക്കൂട്ടത്തെ ഒരു സ്പാ സെന്ററിലെ ജീവനക്കാരിയെ എംഡിഎംഎയുമായി ഷാഡോ പോലീസ് പിടികൂടിയിരുന്നു.ഇവരെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്പാ,മസാജ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയതെന്നാണ് വിവരം.
ഇതുവരെ പതിനഞ്ചോളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇവിടെ നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രജില്‌ട്രേഷന്‍ കാര്യങ്ങളും പോലീസ് പരിശോക്കുന്നുണ്ട്.