പാചകവാതക – പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ അടുപ്പ് കുട്ടി സമരം നടത്തി

HIGHLIGHTS : Protest against increase in cooking gas and petrol prices

malabarinews

പരപ്പനങ്ങാടി: അന്യായമായ പാചകവാതക – പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ സി പി ഐ എം പള്ളിപ്പുറം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ പള്ളിപ്പുറത്ത് അടുപ്പ് കുട്ടി സമരം സംഘടിപ്പിച്ചു.

sameeksha

സമരം മഹിള അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റി അംഗവും, സി പി ഐ എം തിരുരങ്ങാടി ഏരിയ കമ്മറ്റി അംഗവുമായ അഡ്വ. കൃപാലിനി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം മഞ്ജുഷ പ്രലേഷ് അഭിവാദ്യം ചെയ്തു. സി പി ഐ എം പള്ളിപ്പുറം ബ്രാഞ്ച് സെക്രട്ടറി ജിത്തു വിജയ് അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തില്‍ പരപ്പനങ്ങാടി നഗരസഭ ഡിവിഷന്‍ കൗണ്‍സിലര്‍ എം. ജൈനിഷ സ്വാഗതവും, ബ്രാഞ്ച് കമ്മറ്റി അംഗം കുഞ്ഞോട്ട് കാര്‍ത്തികേയന്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!