ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ശബരിമല ദര്‍ശനത്തിനു പോലീസ് അനുമതി

കോട്ടയം: ശബരിമല ദര്‍ശനം നടത്താന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പോലീസ് അനുമതി നല്‍കി. മല ചിവിട്ടാതെ നാലുപേരെ ഇന്നെ പോലീസ് എരുമേലിയില്‍ തടഞ്ഞ് മടക്കി അയച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്ക് പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് ഇവര്‍ക്ക് ദര്‍ശനത്തിന് അനുമതി ലഭിച്ചത്.

ഹൈക്കോടതി നിരീക്ഷക സംഘത്തെ കാണാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം തിരുവനന്തപുരത്തെത്തിയിരുന്നു. ഡിജിപി ഹേമചന്ദ്രനുമായും ഐ ജി മനോജ് എബ്രഹാമുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി. ഇതിനുശേഷമാണ് ഇവര്‍ക്ക് ശബരിമലയില്‍ പോകാനായി തടസമില്ലെന്ന് പോലീസ് നിലപാട് അറിയിച്ചത്.

കഴിഞ്ഞദിവസം ട്രാന്‍സ്ജന്‍ഡേഴ്‌സിനെ ശബരിമലയില്‍ തടഞ്ഞത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സ്ത്രീ വേഷത്തില്‍ തന്നെ ശബരിമലയില്‍ ദര്‍ശനം നടത്താനാണ് ഇവരുടെ തീരുമാനം.

Share news
error: Content is protected !!
Scroll to Top