Section

malabari-logo-mobile

പൊതുജനങ്ങള്‍ക്കും തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കാന്‍ പൊലീസ് ഉത്തരവ്

HIGHLIGHTS : Police ordered to train the public to use firearms

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കും തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കാനുള്ള ഉത്തരവ് പ്രഖ്യാപിച്ച് കേരള പൊലീസ്. നിലവില്‍ കേരള പൊലീസിലുള്ളവര്‍ക്ക് മാത്രമാണ് ആയുധ പരിശീലനം നല്‍കുന്നത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഡി.ജി.പി. അനില്‍കാന്താണ് വിഷയത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്.

തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കും അപേക്ഷിച്ചിട്ടുള്ളവര്‍ക്കും പരിശീലനം നല്‍കും. എ.ആര്‍. ക്യാമ്പുകളിലാണ് പരിശീലനം. പരിശീലനത്തിന് പ്രത്യേക സിലബസും തയ്യാറാക്കിയിട്ടുണ്ട്. ഫീസ് ഈടാക്കും.

sameeksha-malabarinews

സ്വയരക്ഷക്കായി ലൈസന്‍സെടുത്ത് തോക്ക് വാങ്ങുന്ന പലര്‍ക്കും അത് എങ്ങിനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് പരിശീലനം ലഭിക്കാനുള്ള സംവിധാനമില്ല. തോക്ക് ലൈസന്‍സുള്ള ഒരു സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ ഇത്തരമൊരു തുടര്‍നടപടി ഉണ്ടായിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!