കോട്ടക്കലില്‍ കാര്‍യാത്രക്കാരന്റെ മുക്കിടിച്ചു തകര്‍ത്ത പോലീസുകാരനെ സ്ഥലംമാറ്റം

 

മലപ്പുറം : കോട്ടക്കലില്‍ ഗവര്‍ണ്ണര്‍ക്ക് വഴിയൊരുക്കാന്‍ കാര്‍യാത്രക്കാരനായ റിട്ടയര്‍ഡ് സ്‌റ്റേഷന്‍മാസ്റ്ററുടെ മുക്കിടിച്ച് തകര്‍ത്ത പോലീസുകാരന് സ്ഥലം മാറ്റം.

കാര്‍ ഒതുക്കിയിട്ടില്ലെന്ന് പറഞ്ഞ് മര്‍ദ്ധിച്ച കോട്ടക്കല്‍ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ബെന്നിയെ നിര്‍ബന്ധിത പരിശീലനത്തിനായി തിരുവനന്തപുരം ആംഡ് പോലീസ് ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.

കാര്‍യാത്രക്കാരനായ കോട്ടക്കല്‍ കൊളത്തുപറമ്പ് സ്വദേശിയായ ജനാര്‍ദ്ധനനാണ് മര്‍ദ്ധനമേറ്റത്.പരമാവധി അരുകിലേക്ക് കാര്‍ മാറ്റിയിട്ടിട്ടും യാതൊരു പ്രകോപനവുമല്ലാതെ തന്റെ മുക്കിനടിക്കുകയായിരുന്നെന്ന് ജനാര്‍ദ്ധനന്‍ പറഞ്ഞു. ഇദ്ദേഹത്തെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്.
സംഭവം കണ്ട് തടിച്ച് കൂടിയ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി പോലീസിന് നേരെ തിരഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top