കാറിലെത്തി അധ്യാപികയുടെ മാല പിടിച്ചു പറിച്ച് രക്ഷപ്പെട്ട സൈനികനെ പൊലീസ് പിടികൂടി

കണ്ണൂര്‍: കാറിലെത്തി വഴിചോദിച്ച ശേഷം അദ്ധ്യാപികയുടെ സ്വര്‍ണ്ണമാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ യുവസൈനികനെ കണ്ണൂര്‍ ഇരിട്ടി പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി അറസ്റ്റ് ചെയ്തു. ഉളിക്കല്‍ കേയാപറമ്പിലെ സെബാസ്‌ററ്യന്‍ ഷാജി (27) ആണ് അറസ്റ്റിലായത്. വള്ളിത്തോട്ടിലെ റിട്ട. അദ്ധ്യാപിക ഫിലോമിനാ സെബാസ്റ്റ്യന്റെ കഴുത്തിലണിഞ്ഞ മാലയാണ് ഇയാള്‍ പിടിച്ചുപറിച്ച് കടന്നുകളഞ്ഞത്.

ചൊവ്വാഴ്ച ഉച്ചയോടെ വള്ളിത്തോട്ടിലെ ആളൊഴിഞ്ഞ വഴിയായ കല്ലന്തോട് 32-ാം മൈലില്‍ റോഡിലെ ഫിലോമിനയുടെ വീട്ടിന് മുന്നില്‍ വച്ചായിരുന്നു സംഭവം. കാര്‍ നിര്‍ത്തി മറ്റൊരാളുടെ മേല്‍വിലാസം ചോദിക്കാനെന്ന വ്യാജേന റോഡിലുണ്ടായിരുന്ന ഫിലോമിനയുടെ സ്വര്‍ണമാല പിടിച്ചുപറിക്കുകയായിരുന്നു. ഫിലോമിന ബഹളംവെച്ചപ്പോഴേക്കും പ്രതി കാറില്‍ വള്ളിത്തോട് ഭാഗത്തേക്ക് ഓടിച്ചുപോയി. കാറിന്റെ നമ്പര്‍ ചിലര്‍ ശ്രദ്ധിച്ചിരുന്നു.

കാര്‍ഗിലില്‍ ജോലിചെയ്യുന്ന സെബാസ്റ്റ്യന്‍ ഷാജി 40 ദിവസത്തെ അവധിയിലെത്തിയതാണ്. സി.ഐ.ക്ക് പുറമേ എസ്.ഐ. സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനീഷ്, സി.പി.ഒ. ഷിനോയ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

Share news
error: Content is protected !!
Scroll to Top