മുടികൊഴിച്ചില്‍ തടയാനും പുതിയ മുടി വേഗത്തില്‍ വളരാനും ഇതൊന്നു ചെയ്തുനോക്കു

മഴക്കാലമായതോടെ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. പലകാരണങ്ങള്‍കൊണ്ട് നിങ്ങളുടെ മുടി കൊഴിയാം. എന്നാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം നിങ്ങളുടെ വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് തയാറാക്കാവുന്നതാണ്.

ഒരു വലി സ്പൂണ്‍ ഉലുവ ഒരുദിവസം വെള്ളത്തിലിട്ട് കുതിര്‍ത്ത് അരച്ചെടുത്തതും തലേദിവസത്തെ കഞ്ഞിവെള്ളത്തി(തെളിഞ്ഞവെള്ളം -ഒരുകപ്പ്)ല്‍ കലക്കി അരിച്ചെടുത്ത് അരിച്ച ശേഷം തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയുക. നീരിറക്കം പോലു ബുദ്ധിമുട്ടുള്ളവരാണെങ്കില്‍ തേച്ച് ഉടനെ തണുത്തവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. നിങ്ങളുടെ മുടികൊഴിച്ചിലിനും മുടി വേഗത്തില്‍ വളരാനും ഇത് സഹായിക്കും.

മാസത്തില്‍ രണ്ടുതവണ ഇങ്ങനെ ചെയ്താല്‍ മുടിയിലുണ്ടാവുന്ന മാറ്റം നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തിയിരിക്കും.

Share news
error: Content is protected !!
Scroll to Top