Section

malabari-logo-mobile

ഹോട്ടല്‍ ഉടമയുടെ കൊലപാതകം;ഹണിട്രാപ് ശ്രമത്തിനിടെ;പോലീസ്

HIGHLIGHTS : Police confirmed that the murder of hotel owner Siddique was during a honeytrap attempt

തിരൂര്‍:ഹോട്ടല്‍ ഉടമയായ സിദ്ദീഖിന്റെ കൊലപാതകം ഹണിട്രാപ്പ് ശ്രമത്തിനിടെയെന്ന് പോലീസ് സ്ഥിരീകരണം. ഹണിട്രാപ്പാണെന്ന് പ്രതികള്‍ മൂന്ന് പേര്‍ക്കും അറിയാമായിരുന്നുവെന്ന് മലപ്പുറം എസ് പി സുജിത് ദാസ് പറഞ്ഞു.

ഷൊര്‍ണൂരില്‍ നിന്നും ഫര്‍ഹാന 18 ാം തിയതിയാണ് വന്നത്. ചിക്കു എന്ന ആഷിക്കും മറ്റൊരു ട്രെയിനില്‍ എത്തി. റൂം എടുത്തശേഷം സിദ്ദിഖുമായി സംസാരിച്ചു. മുറിയില്‍ വെച്ച് നഗ്നഫോട്ടോയെടുക്കാന്‍ ശ്രമം നടത്തി. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.ഇതെതുടര്‍ന്ന് ബലപ്രയോഗം ഉണ്ടാവുകയും സിദ്ദിഖ് താഴെ വീഴുകയും ചെയ്തു. ഫര്‍ഹാന കൈയില്‍ ചുറ്റിക കരുതിയിരുന്നു. വീണപ്പോള്‍ ഈ ചുറ്റികകൊണ്ട് ഷിബിലി സിദ്ദിഖിന്റെ തലയ്ക്കടിച്ചു. ആഷിഖ് നെഞ്ചില്‍ ചവിട്ടിയതിനെ തുടര്‍ന്ന് സിദ്ദിഖിന്റെ വാരിയെല്ലുകള്‍ തകര്‍ന്നു. തുടര്‍ന്ന് മൂന്നുപേരും തുടര്‍ച്ചയായി ആക്രമിച്ചു.തുടര്‍ച്ചയായുണ്ടായ ആക്രമണം കാരണമാണ് മരണപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ മനസിലാകുന്നുവെന്നും എസ്പി സുജിത്ത് ദാസ് പറഞ്ഞു.

sameeksha-malabarinews

എതിര്‍പ്പുണ്ടായാല്‍ നേരിടാന്‍ തയ്യാറായാണ് പ്രതികള്‍ എത്തിയത്. കൊലക്ക് ശേഷം കട്ടറും ട്രോളി ബാഗും വാങ്ങിയത്. ഹണിട്രാപ്പിലൂടെ സാമ്പത്തിക നേട്ടമായിരുന്നു പ്രതികള്‍ ലക്ഷ്യം വെച്ചത്. ചെന്നൈയില്‍ നിന്ന് അസമിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ ശ്രമം.

മെയ് 18 നാണ് കോഴിക്കോട് ഒളവണ്ണയിലെ ചിക്ക്‌ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂര്‍ പി സി പടി സ്വദശി മേച്ചേരി സിദ്ദീഖിനെ കാണാതായത്. ആഴ്ചയില്‍ നാട്ടില്‍ വരാറുളള സിദ്ദിഖിനെ കുറിച്ച് ഒരുവിവരവും ലഭിക്കാതായതോടെയാണ് മകന്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് തിരൂര്‍ സിഐ എം ജെ ജിജോയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ബുധനാഴ്ച എരഞ്ഞിപ്പാലത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ തെളിവ് ലഭിച്ചത്.

കേസില്‍ മുഖ്യമപ്രതി വല്ലപ്പുഴ സ്വദേശി ഷിബിലി(22), പെണ്‍സുഹൃത്ത് ഫര്‍ഹാന(18) , ആഷിഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!