താമരശ്ശേരിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകന്‍ റിജേഷ് (35)ആണ് പരിക്കേറ്റത്.

സംസാരശേഷിയില്ലാത്ത റിജേഷ് പിതാവിനൊപ്പം റബര്‍ ടാപ്പിങ് ചെയ്യുന്നതിനിടെ ഇന്ന് രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.

സാരമായി പരിക്കേറ്റ റിജേഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയിരിക്കുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top