HIGHLIGHTS : A one-and-a-half-year-old boy died after a date seed got stuck in his throat
തിരൂരങ്ങാടി: ഈത്തപ്പഴക്കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു. വേങ്ങര ചളിടേയ് മണ്ടോടന്‍ ഹംസക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഹുസൈര്‍ ആണ് മരിച്ചത്.
ചെമ്മാട് സി കെ നഗറിലെ മാതാവിന്റെ വീട്ടില്‍ വന്നതായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. രാവിലെ എട്ടരയോടെ കുട്ടിയെ ശ്വാസതടസ്സം നേരിടുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.


മതാവ് അനീസ. സഹോദരങ്ങള്‍: മുഹമ്മദ് അഫ്‌നഫ് , ഫാത്തിമ നസ.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു