പോലീസ് കുഞ്ഞാലിക്കുട്ടിയുടെയും ഗണേഷിന്റെയും ഫോട്ടോ കാണിച്ചെന്ന് സൂര്യയും റുക്‌സാനയും


കൊച്ചി : ബ്ലാക്‌മെയില്‍ പെണ്‍വാണിഭക്കേസ് പുതിയ വഴിത്തിരിവിലേക്ക്..പോലീസ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ ഫോട്ടോ കാണിച്ച് അവരുടെ പേര് പറയാന്‍ പോലീസ നിര്‍ബന്ധിച്ചതായി ഈ കേസിലെ പ്രതികളായ ബിന്ദ്യ എന്ന സൂര്യയുടെയും, റുക്‌സാനയുടെയും വെളിപ്പെടുത്തല്‍ ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിനുവദിച്ച അഭിമുഖത്തിലാണ് ഇവര്‍ ഇതു പറഞ്ഞത്

മുന്‍മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, ഗണേഷ്‌കുമാര്‍, കെവി തോമസ് എ്ന്നീ നേതാക്കളുടെ ഫോട്ടോയാണ് കാണിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് ഒരൂ രാഷട്രീയ നേതാക്കളുമായും ബന്ധമില്ലെന്നും ഈ കേസിലെ പരാതിക്കാരനായ സജികൂമാറും സുഹൃത്ത് രവീന്ദ്രനുമാണ് രാഷ്ട്രീയനേതാക്കളുമായി ബന്ധമെന്നും ഇവര്‍ ആരോപിച്ചു.

ഉന്നതരുടെ പേരുകള്‍ പറയാന്‍ പോലീസ് നിര്‍ബന്ധിച്ചെന്നും സൂര്യയും റുക്‌സാനയും പറഞ്ഞു. തങ്ങള്‍ കിടപ്പറരംഗങ്ങള്‍ പരാതിയിട്ടില്ലെന്നും പ്രതികള്‍ പറഞ്ഞു. അത്തരം രംഗങ്ങള്‍ പോലീസിന്റെ കയ്യിലുണ്ടെങ്ങില്‍ അതു പുറത്തുവിടെട്ടെയെന്നും ഇവര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top