കഞ്ചാവുമായി രണ്ടുപേര്‍ തിരൂരങ്ങാടിയില്‍ പോലീസിന്റെ പിടിയില്‍

തിരൂരങ്ങാടി: പന്ത്രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേര്‍ തിരൂരങ്ങാടി പോലീസിന്റെ പിടിയിലായി. ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗമാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി നസിയ മന്‍സില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (70), തിരൂര്‍ കണ്ണംകുളം സ്വദേശി മൂസകുഞ്ഞിമാക്കാനകത്ത് ജാബിര്‍ (26) എന്നിവരെയാണ് തിരൂരങ്ങാടി എസ് ഐയും സംഘവും അറസ്റ്റ് ചെയ്തത്.

ആന്ധ്രാപ്രദേശില്‍ നിന്നും ട്രെയിന്‍മാര്‍ഗ്ഗം കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും ജില്ലയിലെ ചിലര്‍ ഇതിന്റെ ക്യാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ ഡിവൈഎസ്പി വി വി ബെന്നി, പരപ്പനങ്ങാടി സി.ഐ. കെ ജെ ജിനേഷ്, തിരൂരങ്ങാടി എസ് ഐ മുഹമ്മദ് റഫീക് എന്നിവരുടെ നേതൃത്വത്തില്‍ താനൂര്‍ ഡാന്‍സാഫ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മമ്പുറം ജുമാമസ്ജിദിന് സമീപതുള്ള റൂമില്‍ വച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top