സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച്: കോഴിക്കോട്ട് ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് : കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച് കണ്ടെത്തിയ സംഭവം ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് കൊളത്തറ സ്വദേശി ജുറൈസ് ആണ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതികളാണെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ഒളിവിലാണ്.

പോലീസ് നടത്തിയ ആറിടത്ത് നടത്തിയ റെയിഡില്‍ 730 സിംകാര്‍ഡുകളും, 26 ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

എട്ടോളം സമാന്തര ടെലിഫോണ്‍ എക്‌സേഞ്ചുകളുണ്ടാന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ കോഴിക്കോട് ചിന്താവളപ്പില്‍ വെച്ചാണ് ജുറൈസിനെ കസ്റ്റഡിയിലെടുത്തത്. ചിന്താവളപ്പിലെ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് അനധികൃത സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് മറ്റു സമാന്തര എക്‌സേഞ്ചുകളുടെ വിവരങ്ങള്‍ പുറത്തുവന്നു.

കുഴല്‍ ഫോണ്‍ എന്നറിയപ്പെടുന്ന ഈ സംവിധാനം വഴി വിദേശങ്ങളിലേക്കാണ് ഫോണ്‍ ചെയ്യുന്നത്. പിടിച്ചെടുത്ത ഉപകരണങ്ങള്‍ ചൈനീസ് നിര്‍മ്മിതമാണ്.police

Share news
error: Content is protected !!
Scroll to Top