തിരുവനന്തപുരം; വ്യാപരി വ്യവസായി
ഏകോപന സമിതി കടകള്‍ പൂര്‍ണ്ണമായും അടച്ചിട്ടുള്ള സമരത്തിനൊരുങ്ങി. വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും തുറക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
ജുലൈ ആറിന് കടകള്‍ പൂര്‍ണ്ണമായും അടച്ചിട്ടുകൊണ്ടാണ് സമരം. അന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടക്കും. കളക്ടേറ്റുകള്‍ക്ക് മുന്നിലും അന്നേ ദിവസം ധര്‍ണ്ണാ സമരം നടത്തും.
കോവിഡ്് മാനദണ്ഡങ്ങളുടെ പേരില്‍ തങ്ങളെ ദ്രോഹിക്കുന്നുവെന്നും വ്യാപാരികള്‍.
തീരുമാനമായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനശ്ചിതകാല സമരം ആരംഭിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം വ്യക്തമാക്കി.




